water

കൊട്ടാരക്കര: വാട്ടർ അതോറിട്ടിയുടെ ഗാർഹിക കണക്ഷനില്ലാത്ത വീട്ടിൽ വെള്ളം ഉപയോഗിച്ചതിന്റെ ബില്ല്. വെണ്ടാർ പന്തപ്ളാവിള വീട്ടിൽ പി.എ.പത്മകുമാറിന്റെ ഫോണിലാണ് മെസേജായി ബില്ല് എത്തിയത്. മുൻ ഗ്രാമപഞ്ചായത്തംഗമാണ് പത്മകുമാറിന്റെ ഭാര്യ ശ്രീകല. കഴിഞ്ഞ 739 രൂപയുടെയും ഈ മാസം 771 രൂപയുടെയും അടയ്ക്കണമെന്നാണ് ബില്ലിൽ പറയുന്നത്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും തൃപ്തികരമായ മറുപടിപോലും നൽകിയില്ലെന്ന് പത്മകുമാർ പറഞ്ഞു. വെണ്ടാർ വാർഡിൽ വാട്ടർ അതോറിട്ടിയുട പൈപ്പ് കണക്ഷൻ ഒരു വീട്ടുകാരും എടുത്തിട്ടുമില്ല.