drama

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ വന്ന് ഉത്സവങ്ങൾ വ്യാപകമായതോടെ പ്രൊഫഷണൽ കലാസമിതികൾ സജീവമായി. ഉത്സവ കെട്ടുകാഴ്ചകളുടെ ഭാഗമായുള്ള കലാരൂപങ്ങളും ഉണർന്നിട്ടുണ്ട്.

ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ കാരണം നാടകം, ഗാനമേള, മെഗാഷോ, കെട്ടുകാഴ്ചയുടെ ഭാഗമായുള്ള വിവിധ കാലാരൂപങ്ങൾ എന്നിവകൊണ്ട് ഉപജീവനം നടത്തിയിരുന്നവരിൽ ഭൂരിഭാഗവും മറ്റ് തൊഴിലുകളിലേക്ക് വഴിമാറിയിരുന്നു.

ഇളവുകൾ ലഭിച്ചതോടെ ഇവരെല്ലാം പഴയ സംഘങ്ങളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. കൊവിഡ് കാലത്തും സജീവമായിരുന്ന കലാസമിതികൾ ഇപ്പോൾ കൂടുതൽ ഊർജ്ജസ്വലമായി. തിരുവന്തപുരം അക്ഷരകല കൊവിഡ് കാലത്ത്, കൊവിഡ് പ്രതിരോധം പ്രമേയമാക്കി രംഗത്തെത്തിച്ച ജീവന്റെ വിലയുള്ള ജാഗ്രത എന്ന നാടകം ഉത്സവപ്പറമ്പുകളിലും മറ്റ് വേദികളിലും പുതിയ അനുഭവം സമ്മാനിക്കുകയാണ്.