photo
സീമാലക്ഷ്മിയുടെ 'നീലക്കുറിഞ്ഞികൾ പൂക്കുമ്പോൾ' എന്ന കവിതാസമാഹാരം കവി കുരീപ്പുഴ ശ്രീകുമാർ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു. സി.ആർ.മഹേഷ് എം.എൽ.എ, സീമാലക്ഷ്മി എന്നിവർ സമീപം

കൊല്ലം: സീമാലക്ഷ്മിയുടെ 'നീലക്കുറിഞ്ഞികൾ പൂക്കുമ്പോൾ' എന്ന കവിതാ സമാഹാരം കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി.ശിവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, വൈസ് പ്രസിഡന്റ് ടി.ഷൈമ, അംഗം പി.ലിജു, നഗരസഭ കൗൺസിലർ പ്രസന്ന, കോട്ടാത്തല ശ്രീകുമാർ, പി.ദീപു, എ.പ്രദീപ്, സുധി ശങ്കരൻ, ജോൺ റിച്ചാർഡ്, ജി.ഗിരീഷ് കുമാർ, മനോജ് അഴീക്കൽ, അനൂപ് സഹദേവൻ, യു.ബിനു, സീമാലക്ഷ്മി എന്നിവർ സംസാരിച്ചു.