photo
പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച സാമൂഹ്യനീതി ദിനാചരണം ദിലീപൻ കെ.ഉപാസന ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച ലോക സാമൂഹ്യനീതി ദിനാചരണം പൊതുപ്രവർത്തകൻ ദിലീപൻ കെ.ഉപാസന ഉദ്ഘാടനം ചെയ്തു. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.രവീന്ദ്രൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, കേരളകോൺഗ്രസ്(എം) ജില്ലാ വൈസ് പ്രസിഡന്റ് ജി.മുരുകദാസൻ നായർ, സി.പി.എം ഏരിയ കമ്മിറ്റി അംഗം എസ്.ആർ.ഗോപകുമാർ, സായന്തനം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, ആർ.പ്രസന്നകുമാരി, മീന ബാലചന്ദ്രൻ, ആർ.രഘുകുമാർ എന്നിവർ സംസാരിച്ചു. ക്ഷീരവികസന വകുപ്പിന്റെ ക്ഷീരസഹകാരി അവാർഡ് നേടിയ ആർ.പ്രസന്നകുമാരിക്കും ദിലീപൻ കെ.ഉപാസനയ്ക്കും ആദരവ് നൽകി.