
കൊല്ലം: ചൈനയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മടങ്ങിപ്പോകുന്നതിന് ആവശ്യമായ നയതന്ത്ര ഇടപെടലുകൾ നടത്തിവരികയാണെന്ന് ചൈനയിലെ ഇന്ത്യൻ എംബസി അധികൃതർ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു.
അനുവാദം കിട്ടിയാലുടൻ വിവരം വെബ്സൈറ്റിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും അറിയിക്കും. വിദ്യാഭ്യാസ രേഖകൾ അറ്റസ്റ്റ് ചെയ്യാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ചൈനയിലെ യൂണിവേഴ്സിറ്റികളിൽ നൽകിയിട്ടുള്ള വിദ്യാഭ്യാസ രേഖകൾ ആദ്യം ചൈനയിലെ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യണം. തുടർന്ന് ചൈനാ വിദേശകാര്യ മന്ത്രാലയത്തിൽ അറ്റസ്റ്റേഷനായി നൽകണം. അപ്രകാരം അറ്റസ്റ്റ് ചെയ്ത രേഖകൾ അർമേനിയിലെ ചൈനീസ് എംബസിയിൽ നൽകി റീ അറ്റസ്റ്റേഷൻ നടത്തി വേണം അർമേനിയിലെ യൂണിവേഴ്സിറ്റി ഒഫ് ട്രഡീഷണൽ ചൈനീസ് മെഡിസിനിൽ ഹാജരാക്കേണ്ടതെന്നും എംബസി അധികൃതർ എം.പിയെ അറിയിച്ചു.