കൊല്ലം: കൊല്ലത്തിന്റെ പാരമ്പര്യം സംരക്ഷിക്കാൻ പീരങ്കി മൈതാനം നിലനിറുത്തണമെന്ന് കെ.സി സാംസ്കാരിക കേന്ദ്രം സെക്രട്ടറി എ.എ. ലത്തീഫ് ആവശ്യപ്പെട്ടു. അരനൂറ്റാണ്ടിനു മുമ്പും മൈതാനം കൈയേറാൻ ശ്രമം നടന്നിരുന്നു. ഇവിടെ പൊലീസ് ക്വാർട്ടേഴ്‌സ് പണിയാൻ പി.എസ്.റാവു അഡ്മിനിസ്‌ട്രേറ്റർ ആയിരുന്ന കാലത്തായിരുന്നു ശ്രമം. അന്നൊക്കെ സമരങ്ങൾ നടന്നിരുന്നില്ലെങ്കിൽ ഇപ്പോൾ മൈതാനം ഉണ്ടാകുമായിരുന്നില്ല. സമാനമായ ഇടപെടലി​ന്റെ സാഹചര്യമാണ് നി​ലവി​ലുള്ളതെന്നും അദ്ദേഹം പറഞ്ഞു.