
അഞ്ചൽ: സഹോദരിയുടെ വീട്ടിലെത്തിയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു. ഏരൂർ നെട്ടയം ഗോപ വിലാസത്തിൽ ഗോപകുമാറാണ് (37) മരിച്ചത്. ഉമ്മന്നൂർ മത്തായിമുക്കിലുള്ള സഹോദരിയുടെ വീട്ടിലെത്തിയ ഗോപകുമാർ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ പറമ്പിലെ മാവിൽ കയറുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: സ്മിത. മക്കൾ: ഗൗരി പാർവതി, ഗൗരിലക്ഷ്മി, ദേവയാനി.