
കൊട്ടാരക്കര: സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട ഡി.ബി കോളജിൽ നടന്ന സംഘർഷത്തിൽ റിമാൻഡിലായ ആറ് പ്രവർത്തകരെ കാണാനാണ് അദ്ദേഹം കോൺഗ്രസ് നേതാക്കൾക്കൊപ്പം എത്തിയത്. അക്രമത്തെ അക്രമം കൊണ്ട് നേരിടുന്നത് കോൺഗ്രസ് സംസ്കാരമല്ല. ജനാധിപത്യപരമായി അക്രമത്തെ നേരിടുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കുണ്ടറ എം.എൽ.എ പി.സി. വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഷാനവാസ് ഖാൻ, ജർമ്മിയാസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.