arrest

കൊല്ലം: നിർമ്മാണം നടന്നുകൊണ്ടിരുന്ന വീട്ടിൽ മോഷണം നടത്തിയ രണ്ട് യുവാക്കളെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ്‌ചെയ്തു. മരുത്തടി കന്നിമേൽച്ചേരി പുലിക്കൂട്ടിൽത്തറയിൽ പത്മകുമാർ (21), കടപ്പാക്കട എസ്.പി ഹൗസിൽ അനന്തു (24) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.

മീനത്തുചേരി കതിരൂർ കിഴക്കതിൽ ആന്റണിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ കഴിഞ്ഞ 18ന് രാത്രിയിലാണ് മോഷണം നടന്നത്. പതിനാറായിരം രൂപ വിലവരുന്ന കട്ടിംഗ്‌ മെഷീനുകളും ഏഴായിരത്തി ഒരുന്നൂറ് രൂപയും ആധാർകാർഡ്, എ.ടി.എം കാർഡ് എന്നിവയുമാണ് മോഷ്ടിച്ചത്.