
കൊല്ലം: യുവാവിനെ ആക്രമിച്ച നാലംഗ സംഘത്തിലെ ഒരാളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക്, തേജസ് നഗർ 76 ഫാത്തിമ മൻസിലിൽ സെയ്ദ് അലിയാണ് (24) പിടിയിലായത്. തഴുത്തല, ചേരിമുക്ക്, വിളയിൽ വീട്ടിൽ നജീമിനെ (42) ആക്രമിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ 17ന് രാത്രി എട്ടോടെ നജീമും കുടുംബവും താമസിക്കുന്ന തഴുത്തല പേരയം ചേരിമുക്കിലുള്ള വിളയിൽ വീട്ടിൽ അതിക്രമിച്ചുകയറി കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. നിലത്തുവീണ നജീമിനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. അക്രമത്തിൽ നജീമിന്റെ താടിയെല്ല് പൊട്ടിയിരുന്നു.