photo
മാമൂട് ജംഷനിൽ എസ്.എഫ്.ഐ പ്രവർത്തകർ തകർത്ത കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷം ഉമ്മൻചാണ്ടി സംസാരിക്കുന്നു. പി.സി.വിഷ്ണുനാഥ് എം.എൽ.എ, ഡി​.സി​.സി​ പ്രസി​ഡന്റ് പി​. രാജേന്ദ്രപ്രസാദ് തുടങ്ങി​യവർ സമീപം

കുണ്ടറ: ഭരണത്തണലിൽ സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്ന് മുൻമുഖ്യമന്ത്രി​ ഉമ്മൻചാണ്ടി ആരോപി​ച്ചു. മാമൂട് ജംഗ്ഷനിൽ എസ്.എഫ്.ഐ പ്രവർത്തകർ തകർത്ത കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിഞ്ചും രാഷ്ട്രീയമായി പിന്നോട്ട് പോകില്ല. കെ.എസ്.യുവിന് എല്ലാ പിന്തുണയും നൽകുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പി.സി.വിഷ്ണുനാഥ് എം.എൽ.എ, ഡി.സി.സി.പ്രസിഡന്റ് പി​. രാജേന്ദ്രപ്രസാദ്, അഡ്വ. എ. ഷാനവാസ്ഖാൻ, അഡ്വ.പി.ജർമ്മിയസ്, നേതാക്കളായ വിനോദ് കോണിൽ, കുരീപ്പള്ളി സലീം, കെ.ആർ.വി. സഹജൻ, ആന്റണി ജോസ്, കായിക്കര നവാബ്, നസിമുദ്ദീന്‍ ലബ്ബ, കെ.ബാബുരാജൻ അനീഷ് പടപ്പക്കര, ജ്യോതിർനിവാസ്, സുമേഷ് ദാസ്, പ്രദീപ് ചന്ദനത്തോപ്പ്, വൈ.ഷാജഹാൻ, വിനോദ് കാമ്പിയിൽ, രാജിക, ബിജു ഖാൻ, ജയകുമാർ, ഷുഹൈബ്, വിനീഷ്, രാജിക തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.