sndp
പുനലൂർ യൂണിയനിലെ വനിതാസംഘം ശാഖ ഭാരവാഹികളുടെ സംയുക്ത യോഗം യൂണിയൻ പ്രസിഡൻറും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ:എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയനിലെ വനിതാ സംഘം ശാഖ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം നടന്നു.യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ തുടങ്ങിയവർ സംസാരിച്ചു.