
കരുനാഗപ്പള്ളി: കോടതി സമുച്ചയത്തിന് കരുനാഗപ്പള്ളി നഗരസഭ സ്ഥലം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ പി.സി. വിഷണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എസ്.ജയകമാർ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.മഹേഷ് എം.എൽ.എ, കെ.സി.രാജൻ, കെ.ജി.രവി, എം.അൻസർ, ആർ.രാജശേഖൻ, എൽ.കെ.ശ്രീദേവി, ബിന്ദുജയൻ, മുനമ്പത്ത് വഹാബ്, എൻ.അജയകുമാർ, മുമ്പത്ത് ഗഫൂർ, എം.കെ.വിജയഭാനു, ബോബൻ ജി.നാഥ്, ടി.പി.സലീം കുമാർ, മുഹമ്മദ് ഹുസൈൻ, എം.എസ്.സത്താർ, എം.എസ്.ശിബു തുടങ്ങിയവർ സംസാരിച്ചു.