poli

പുനലൂർ: ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തി വന്നയാളെ അരക്കിലോ കഞ്ചാവുമായി പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.നഗരസഭയിലെ പ്ലാച്ചേരി കൊച്ചു തുണ്ടിൽ വീട്ടിൽ അനിലിലാണ് (48)അറസ്റ്റിലായത്. അനിൽ ഉപയോഗിച്ച് വന്ന മോട്ടോർ സൈക്കിളും പൊലിസ് പിടി കൂടി. നേരത്തെ കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പുനലൂർ ഡി.വൈസ്.എസ്.പി ബി.വിനോദിന് ലഭിച്ച രഹസ്യ വിവരങ്ങളെ തുടർന്ന് സി.ഐ.ബിനു വർഗീസ്,എസ്.ഐ.ജി.ഹരിഷ്,എ.എസ്.ഐ അമീൻ, സി.പി.ഒ അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടിയത്.