 
പോരുവഴി : ശൂരനാട് ഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒ.എൻ.വി സ്മൃതി കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ.ഇന്ദ്രജിത്ത് അദ്ധ്യക്ഷനായി. കവിയും അദ്ധ്യാപകനുമായ ബാലമുരളീകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരായ സുരേഷ് ഉത്രാടം, ജിഷ്ണു രാജ്, പിന്നണി ഗായകനായ മത്തായി സുനിൽ തുടങ്ങിയവർ ഒ. എൻ. വി കവിതകൾ ആലപിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.മോഹനൻ ആശംസയും സി.കെ.പ്രേംകുമാർ സ്വാഗതവും പറഞ്ഞു.