
കൊല്ലം: കാഷ്യൂ കോർപ്പറേഷനിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് 'മികവ് 2021" ഇന്ന് വിതരണം ചെയ്യും. വൈകിട്ട് 3ന് പ്രസ് ക്ലബ് ഹാളിൽ മേയർ പ്രസന്ന ഏണസ്റ്റ് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും.
എം.ബി.ബി.എസിന് പ്രവേശനം, വിവിധ വിഷയങ്ങളിൽ റാങ്ക്, ജെ.ആർ.എഫ് യോഗ്യത, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയം എന്നിവ നേടിയ 177 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യുന്നത്. 7,30,000 രൂപയാണ് സ്‌കോളർഷിപ്പിനത്തിൽ വിതരണം ചെയ്യുന്നതെന്ന് കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനും മാനേജിംഗ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണനും അറിയിച്ചു.