
പരവൂർ: മലയാള ഐക്യവേദി മാതൃഭാഷ വാരാഘോഷം കുറുമണ്ഡൽ യു.പി.എസിൽ പരവൂർ നഗരസഭാ അദ്ധ്യക്ഷ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ആർ.എസ്. വിജയ് അദ്ധ്യക്ഷനായി. ഐക്യവേദി ജനറൽ സെക്രട്ടറി മടന്തക്കോട് രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രഥമാദ്ധ്യാപകൻ ഗ്ലാഡിസൺ സ്വാഗതം പറഞ്ഞു. നഗരസഭാ കമ്മിറ്റി സെക്രട്ടറി ലിജിൻ കോവൂർ, പി.ടി.എ പ്രസിഡന്റ് ബിജു എന്നിവർ സംസാരിച്ചു. ഐക്യവേദി ജില്ലാ ട്രഷറർ യു.അനിൽകുമാർ പങ്കെടുത്തു. തുടർന്ന് മലയാള ഭാഷാ പ്രതിജ്ഞയും കുട്ടികളുടെ മലയാളം കവിതാലാപനം, നൃത്തശില്പം തുടങ്ങിയവയും നടന്നു. ഇന്ന് രാവിലെ 10.30ന് കൂനയിൽ എൽ.പി.എസിൽ നടക്കുന്ന മാതൃഭാഷ വരാഘോഷത്തിൽ ഐക്യവേദി ട്രഷറർ യു. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 3ന് മണിയംകുളം യു.പി.എസിൽ നടക്കുന്ന ചടങ്ങിൽ കുറുമണ്ടൽ യു.പി.എസ് പ്രഥമാദ്ധ്യാപകൻ ഗ്ലാഡിസൺ മുഖ്യപ്രഭാഷണം നടത്തും.