ഓടനാവട്ടം: വെളിയം അഞ്ചുമൂർത്തി മഹാക്ഷേത്രത്തിൽ പള്ളിവേട്ട ശിവരാത്രി മഹോത്സവം ഇന്ന് ആരംഭിക്കും. മാർച്ച് 1ന് സമാപിക്കും.
ഇന്ന് രാവിലെ 4.30ന്പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, തുടർന്ന് സഹസ്രനാമ ജപം, പ്രഭാതഭേരി, ഉഷഃ പൂജ, ഭാഗവത പാരായണം, കളഭാഭിഷേകം, വൈകിട്ട് 5.30ന് ആവണീശ്വരം ഷൺമുഖാനന്ദൻ നടത്തുന്ന പ്രഭാഷണം, 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, സോപാന സംഗീതം, 7.30കഴികെ ക്ഷേത്രം തന്ത്രി വാസുദേവര് സോമയാജിപാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, 8മുതൽ മാർഗിനാരായണചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്.
23ന് പതിവ് പൂജകൾക്കും മറ്റു ചടങ്ങുകൾക്കും ശേഷം വൈകിട്ട് 5.30മുതൽ അർച്ചന ബാബു അവതരിപ്പിക്കുന്ന പ്രഭാഷണം,7.30മുതൽ വൈക്കം ശിവഹരി ഭജൻസ് അവതരിപ്പിക്കുന്ന ഭജനാമൃതം.
24ന് പതിവ് പൂജകൾക്കും ചടങ്ങുകൾക്കും പുറമേ വൈകിട്ട് 6മുതൽ അഡ്വ. സതീഷ്ചന്ദ്രൻ അവതരിപ്പിക്കുന്ന പ്രഭാഷണം, 9 മുതൽ ഓച്ചിറ മഹിമ അവതരിപ്പിക്കുന്ന നാടകം (പ്രമാണി ).
25ന് പതിവ് ചടങ്ങുകൾക്ക് പുറമേ വൈകിട്ട് 6 മുതൽ അഡ്വ. സതീഷ് ചന്ദ്രൻ നടത്തുന്ന പ്രഭാഷണം. 8മുതൽ വെളിയം ശ്രീപാദം സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ.
26ന് വൈകിട്ട് 5.30മുതൽ ഭദ്രമംഗലത്തു ശിവപ്രസാദ് അവതരിപ്പിക്കുന്ന പ്രഭാഷണം, 9.30മുതൽ ഡോ. ഇടയ്ക്കിടം ശാന്തകുമാർ അവതരിപ്പിക്കുന്ന വിസ്മയം -2022.
27ന് വൈകിട്ട് 5.30ന് പ്രിയംവദാ ഷണ്മുഖാനന്ദൻ നടത്തുന്ന പ്രഭാഷണം, 6ന് ദീപക്കാഴ്ച്ച, 7.30മുതൽ കൊല്ലം സാവേരി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ദേവസംഗീതം.
28ന് വൈകിട്ട് 5മുതൽ മുളങ്കാടകം മനോജ്‌കുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 6മുതൽ കെ. ഉഷേന്ദ്രൻ നടത്തുന്ന പ്രഭാഷണം, 9.15മുതൽ നൃത്ത വിസ്മയം. 1.30മുതൽ മുതൽ തിരു. സംഘകേളിയുടെ നാടകം.
മാർച്ച് 1ശിവരാത്രി, പതിവ് ചടങ്ങുകൾക്ക് പുറമേ രാവിലെ 8.മുതൽ തിരു. പ്രണവം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തി ഗാനസുധ, 10മുതൽ പത്തനാപുരം ശ്രീ ധർമശാസ്താ ഭജൻസിന്റ ഭജൻതരംഗ്, 1.30മുതൽ ഗോപാലസ്വാമിയുടെ പ്രഭാഷണം, 3.30കഴികെ തൃക്കൊടിയിറക്ക്, ആറാട്ടിന് എഴുന്നള്ളേത്ത്, ആറാട്ട് കഴിഞ്ഞു തിരിച്ചെഴുന്നള്ളേത്ത്. വൈകിട്ട് 7.30മുതൽ നൃത്താർച്ചന, രാത്രി 10മുതൽ ഭക്തി ഗാനാഞ്ജലി, 1.30മുതൽ കൊല്ലം കെ .ആർ. പ്രസാദും സംഘവും അവതരിപ്പിക്കുന്ന നൃത്ത നാടകം-ദേവയാനം.
തിരുനട തുറന്നതിന് ശേഷം കൊടികീഴിൽ നിറപറ സമർപ്പിക്കാൻ സൗകര്യം ഉണ്ടെന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സി.ശശിധരൻ നായർ, സെക്രട്ടറി എ. സതീശൻ പിള്ള, ഖജാൻജി ബി.ഹരിലാൽ , കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.