photo
ഈ -ശ്രം കാർഡുകളുടെ വിതരണം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: യു.ഡബ്ല്യു.ഇ.സി തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ-ശ്രം കാർഡ് വിതരണോദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. യു.ഡബ്ല്യു.ഇ.സി തഴവ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡബ്ല്യു.ഇ.സി സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ.ജി.നാഥ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബി.മോഹൻദാസ് ജില്ലാ ഭാരവാഹികളായ ജി. കൃഷ്ണപിള്ള, എൻ. സഭാഷ് ബോസ്, മേലൂട്ട് പ്രസന്നകുമാർ, നാസർ പുളിക്കൽ, സി.കരുണാകരൻ, എ.അസീസ്,എസ്. ഡോളി തുടങ്ങിയവർ സംസാരിച്ചു.