കൊല്ലം: എൻ. എസ്. എസ് കുന്നത്തൂർ താലൂക്ക് യൂണിയൻ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വിജയം. കെ. ആർ. ശിവസുതൻപിളള( പ്രസിഡന്റ്), വി. ആർ. കെ. ബാബു( വൈസ് പ്രസഡൻ്), ടി. രവീന്ദ്രകുറുപ്പ്( പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്), സി. ക്യഷ്ണൻകുട്ടി, കലാധരൻപിള്ള, അനിൽകുമാർ, വി. ശാന്തകുമാർ, തോട്ടുവ മുരളി, ഉണ്ണികൃഷ്ണൻ, സുരേന്ദ്രൻപിള്ള, പ്രസന്നകുമാർ, എസ്. രാധാക്യഷ്ണപിള്ള, അനിൽകുമാർ, ഹരികൃഷ്ണൻ, എൻ. രാമൻപിള്ള( ഭരണസമിതിയംഗങ്ങൾ) വിജയലക്ഷ്മി, ബിന്ദു, ആർ. പി. ഷൈലജ( വനിതാ പ്രതിനിധികൾ) എന്നിവരാണ് ഭാരവാഹികൾ. കോൺഗ്രസ് നേതാവ് കാരുവള്ളി ശശിയുടെ നേതൃത്വത്തിലായിരുന്നു എതിർ പാനൽ. തിരഞ്ഞെടുപ്പിനെതിരെ മുനിസിപ്പൽ കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളിപ്പോയിരുന്നു.