പുനലൂർ: നഗരസഭ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ, സ്തൂപങ്ങൾ, ബാനറുകൾ തുടങ്ങിയവ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി നേതാക്കളും സ്ഥാപന ഉടമകളും 24 മണിക്കൂറിനകം നീക്കം ചെയ്യണം. ഇത് സംബന്ധിച്ച കേരള ഹൈക്കോടതിയുടെ വിധിയെ തുടർന്നാണ് നടപടികളെന്ന് നഗരസഭ സെക്രട്ടറി നൗഷാദ് അറിയിച്ചു.