photo
Photo

പോരുവഴി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിലെ മലയാള വിഭാഗം മാതൃഭാഷാദിനത്തോടനുബന്ധിച്ച് ഭാഷ, അനുഭവം, ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. 50 വർഷം മത്സ്യബോട്ടിലെ സ്രാങ്കായിരുന്ന കെ.ജെ. യേശുദാസ് സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രശ്നോത്തരി, കവിതാലാപനം, ഉപന്യാസ രചന എന്നിവയും സംഘടിപ്പിച്ചു. ഡോ.കെ.ബി.ശെൽമണി, ഡോ.എസ്.എസ്.താര ,ഗീതു, അശ്വതി, അമൽ, അലൻ എന്നിവർ സംസാരിച്ചു.