പുനലൂർ: നഗരസഭ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊടിമരം,സ്തൂപങ്ങൾ, ബോർഡ്കൾ തുടങ്ങിയവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് നഗരസഭ ഹാളിൽ സർവക്ഷ യോഗം ചേർന്നു. ഹൈക്കോടതി വിധിയെ സംബന്ധിച്ചുള്ള വിവരങ്ങൾ സെക്രട്ടറി നൗഷാദ് യോഗത്തിൽ വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷം ഇന്ന് വൈകിട്ട് 5ന് മുമ്പ് സ്വന്തം ചെലവിൽ കൊടിമരങ്ങളും മറ്റും നീക്കം ചെയ്യാമെന്ന് നേതാക്കളും സ്ഥാപന ഉടമകളും യോഗത്തിൽ അറിയിച്ചു. എന്നാൽ ബോർഡുകളും കൊടിമരങ്ങളും മറ്റും നീക്കം ചെയ്തില്ലെങ്കിൽ പൊലീസ് സംരക്ഷണയിൽ നഗരസഭ നേരിട്ട് ബുധനാഴ്ച രാവിലെ 8 മുതൽ നീക്കം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.