srreenaran-

കൊല്ലം: ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ എൻ.എസ്.എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം ജില്ലാ പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ കെ.എസ്. ഷീബ ഉദ്ഘാടനം ചെയ്തു.

ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി തക്കാളി, വെണ്ട, വഴുതന എന്നിവയാണ് കൃഷി ചെയ്തത്. ടെറസിലും ലഭ്യമായ സ്ഥലങ്ങളിലും ജൈവ മാതൃകയിലായിരുന്നു കൃഷി.

വടക്കേവിള കൃഷി ഓഫീസർ അർച്ചന, കൃഷി അസിസ്റ്റന്റുമാരായ പി. ജോയ്, ആശ ജി.കൃഷ്ണൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെ.എൽ. സിമ്പിൾ, പ്രിൻസിപ്പൽ ഡോ. അനിതാ ശങ്കർ, എൻ.എസ്.എസ് വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.