 
ഓച്ചിറ: സി.പി.എെ 24-ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ഓച്ചിറ കിഴക്ക് മേഖല കൊറ്റമ്പള്ളി ബ്രാഞ്ച് സമ്മേളനം ആർ. സോമൻ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എസ്. കൃഷ്ണകുമാർ, കെ. നൗഷാദ്, കെ. എസ് സന്തോഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അനിൽ. എസ്. കല്ലേലിഭാഗം, ഗേളി ഷണ്മുഖൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാകുമാരി, ഗ്രാമ പഞ്ചായത്തംഗം ശ്രീലത പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന പ്രവർത്തകരെ ജില്ലാപഞ്ചായംഗം അനിൽ. എസ്. കല്ലേലിഭാഗം ആദരിച്ചു. ഭാരവാഹികളായി ടി. എസ്. സെബി ( സെക്രട്ടറി), ശ്രീഹരി (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഓച്ചിറ സി. എച്ച്. സി യിൽ കിടത്തി ചികിത്സ ആരംഭിക്കുക, മുടങ്ങി കിടക്കുന്ന കായംകുളം- ശാസ്താംകോട്ട ബസ് സർവീസ് പുനരാരംഭിക്കുക, ഓച്ചിറ കൃഷിഭവന്റെ നിരുത്തരവാദ സമീപനം മൂലം സർക്കാർ പദ്ധതികൾ അർഹരുടെ കൈകളിൽ എത്താത്ത സ്ഥിതിക്ക് ഉടനടി പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യോഗം പ്രമേയം പാസാക്കി.