x-p
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കട്ടമരങ്ങളുടെ വിതരണം എ.എം ആരിഫ് എം.പി ഉദ്ഘാഘാടനം ചെയ്യുന്നു.

തഴവ : ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന കട്ടമരങ്ങളുടെ വിതരണോദ്ഘാടനം എ.എം ആരിഫ് എം .പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി,വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.രാജീവ്, ഗീതാകുമാരി, സുൽഫിയ ഷെറിൻ അംഗങ്ങളായ ഷെർളി ശ്രീകുമാർ ,എസ്. ശ്രീലത, നിഷ,റാഷിദ് എ വാഹിദ്, സുനിത, തുളസീധരൻ, കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, ബി.ഡി.ഒ സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. 29 കട്ടമരങ്ങളാണ് വിതരണം ചെയ്യുന്നത്.10 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്നത്.