കൊല്ലം: ഓപ്‌ഷൻ സമ്പ്രദായമോ ഔട്ട് പേഷ്യന്റ് ചികിത്സാ സൗകര്യമോ ഉൾപ്പെടുത്താതെ സർക്കാർ മെഡിസെപ് പദ്ധതി നടപ്പാക്കുന്നത് അഞ്ചര ലക്ഷത്തോളം വരുന്ന പെൻഷൻകാരോടുള്ള ക്രൂരതയാണെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ പറഞ്ഞു.
കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് അദ്ധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി ജി. ജ്യോതി പ്രകാശ്, വനിതാ ഫാറം സംസ്ഥാന സെക്രട്ടറി എ. നസിംബീവി, ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, എം. സുജയ്, കെ. രാജേന്ദ്രൻ, ബി. സതീശൻ, കെ. ചന്ദ്രശേഖരൻ പിള്ള, എസ്. ഗോപാലകൃഷ്ണപിള്ള, സി. രാമചന്ദ്രൻ പിള്ള, ജി. ബാലചന്ദ്രൻ പിള്ള, സി. വിജയകുമാരി, ഡി. ബാബുരാജൻ, കെ.ആർ. നാരായണപിള്ള, ടി.പി. മാമച്ചൻ, സി.എം. മജീദ്, പി. അബ്ദുൽ സലാം, ആർ. മധു, ഇ. അബ്ദുൽ സലാം, പി. സുരേന്ദ്രനാഥ്, ടി. നാഗരാജൻ, കെ.ജി. ജയചന്ദ്രൻ പിള്ള, ബഷീർ തെങ്ങുവിള, ജി. തുളസീധരൻ, വർഗീസ്, പി.എം. വൈദ്യർ എന്നിവർ സംസാരിച്ചു.