കരുനാഗപ്പള്ളി: ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകളുടെ വില ഏകീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിൽ തോന്നിയതു പൊലെയാണ് മരുന്നുകൾക്ക് വില ഈടാക്കുന്നത്. അനധികൃത മെഡിക്കൽ സ്റ്റോറുകൾ പെരുകുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും ജി. എസ്.ടി വിഭാഗവും കർശന പരിശോധന വ്യാപകമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം. മൈതീൻകുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷതവഹിച്ചു. കുന്നേൽ രാജേന്ദ്രൻ, ഷാജഹാൻ പണിക്കത്ത്. കെ.ശശിധരൻപിള്ള, കെ.ആർ. സജീവ്, വി.കെ.രാജേന്ദ്രൻ , ഹരികുമാർ ,രതീദേവി, രാമചന്ദ്രൻ . തുടങ്ങിയവർ സംസാരിച്ചു.