അഞ്ചൽ: ഇടമുളയ്ക്കൽ ഗവ. ജവഹർ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ആവശ്യത്തിന് ചങ്ങായീസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികത്തോടനുബന്ധിച്ച് ക്ലാസ് റൂമിലേക്ക് ആവശ്യമായ മേശ, കസേരകൾ, വീൽ ചെയർ, കട്ടിൽ, മെത്ത, അലമാര, ഫാൻ തുടങ്ങി പഠനാവശ്യത്തിനുള്ള സാമഗ്രികൾ പി.എസ്. സുപാൽ എം.എൽ.എ കൈമാറി. പി.ടി. എ പ്രസിഡന്റ് ഷാജഹാൻ കൊല്ലൂർവിള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അംബികാ കുമാരി, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ, രേഷ്മരവി, അജയകുമാ‌ർ, വാർഡ് മെമ്പർ എം. ബുഹാരി, ഡോ. ജെ. ഷാനവാസ് ഖാൻ, ലിജു ആലുവിള, ജെ. മോഹനകുമാർ, സൈമൺ അലക്സ്, ഷൈലജ ശശാങ്കൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ആർ. ശാന്തകുമാർ സ്വാഗതവും ജി. ജഗദീശ് ബൈജു നന്ദിയും പറഞ്ഞു.