കൊട്ടാരക്കര: കോട്ടാത്തല പണയിൽ മലയാളി ലൈബ്രറി ഏർപ്പെടുത്തിയ ബി.രാഘവൻ സ്മാരക പുരസ്കാരം ആദ്യകാല കമ്മ്യൂണിസ്റ്റും മുൻ ജനപ്രതിനിധിയുമായ വല്ലം തുളസിയ്ക്ക് നൽകും. ഇന്ന് ഉച്ചയ്ക്ക് ശേഷം 2ന് പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ പുരസ്കാരം നൽകും. ലൈബ്രറി പ്രസിഡന്റ് ബി.എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.