പുത്തൂർ : പവിത്രേശ്വരം മണ്ഡലത്തിൽ വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ച് എൻ.സി.പിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം കൊല്ലം പണിക്കർ ഉദ്ഘാടനം ചെയ്തു. പവിത്രേശ്വരം മണ്ഡലം പ്രസിഡന്റ് ഡി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പുതുതായി എത്തിയ അംഗങ്ങളെ പാർട്ടി ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് മാറാനാട് ഷാൾ അണിയിച്ചു. ജില്ല നിർവാഹക സമിതി അംഗം ഇ.തൃദീപ്, ഓമനക്കുട്ടൻ ഉണ്ണിത്താൻ, സെന്തിൽ കുമാർ, സജീവ് എന്നിവർ സംസാരിച്ചു.