
കരുനാഗപ്പള്ളി: ജില്ലാ ആർച്ചെറി അസോസിയേഷന്റെയും മനയിൽ ഫുട്ബാൾ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ ആർച്ചെറി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഏഴുകോൺ ശ്രീ ശ്രീ അക്കാഡമി ജേതാക്കളായി. എം.എഫ്.എ അക്കാഡമിക്കാണ് രണ്ടാംസ്ഥാനം. വനിതാ വിഭാഗത്തിൽ പന്മന മനയിൽ എം.എഫ്.എ അക്കാഡമി ജേതാക്കളായി.
24, 25 തീയതികളിൽ കോതമംഗലത്ത് എം.എ കോളേജിൽ നടക്കുന്ന സംസ്ഥാന അർച്ചെറി ചാമ്പ്യൻഷിപ്പിൽ ജേതാക്കൾ പങ്കെടുക്കും. മിനി, സബ് - ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലായിരുന്നു മത്സരം. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ. എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന ട്രഷറർ പന്മന മഞ്ജേഷ് അദ്ധ്യക്ഷനായി. അടൂർ കെ.എ.പി 3- ബറ്റാലിയൻ എ.സി.പി എ.എസ്. സുമേഷ്, ഗ്രാമ പഞ്ചായത്തംഗം അനീസ നിസാർ, ഡോ: നജീബ്, ആർച്ചെറി അസോ. ഭാരവാഹികളായ ഡി. ഗീതാകൃഷ്ണൻ, ആർ.എസ്. രമ്യ, എസ്. കാർത്തിക്ക്, ഡി. സുജിത്ത്, സൂരജ് പണിക്കർ, മനോജ് കുമാർ, ആഷിം.എ, സുധീഷ് മാങ്കീഴിൽ തുടങ്ങിയവർ പങ്കെടുത്തു.