ചടയമംഗലം: വയണാമൂല മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 27ന് തുടങ്ങും. മാർച്ച് 1നാണ് മഹാശിവരാത്രി. 27, 28 തീയതികളിൽ ഭാഗവത പാരായണം, വിശേഷാൽ ദീപാരാധന, നിറപറ സമർപ്പണം എന്നിവ നടക്കും. മാർച്ച് 1ന് അഖണ്ഡനാമജപം, വൈകിട്ട് 5ന് ഘോഷയാത്ര, പുഷ്പാലങ്കാരം, രാത്രി 7ന് അഖണ്ഡനാമജപം, 10ന് യാമപൂജ, കർപ്പൂരാഴി, ശിവപൂജ.