road

കൊല്ലം: മുനീശ്വരൻ കോവിൽ- കപ്പലണ്ടി മുക്ക് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ കമ്പിനി അവകാശപ്പെടുന്ന തുക തടസപ്പെടുത്താൻ നിയമവിരുദ്ധമായി ശ്രമിച്ചിട്ടില്ലെന്ന് കോർപ്പറേഷൻ സെക്രട്ടറി പി.കെ. സജീവ് പറഞ്ഞു.

കരാർ കമ്പിനിയുമായി ബന്ധപ്പെട്ട ആദ്യ കോടതി ഉത്തരവ് വരുന്നത് താൻ സെക്രട്ടറിയായി എത്തുന്നതിന് മുമ്പാണ്. അന്നത്തെ സെക്രട്ടറി ഇക്കാര്യം തീർപ്പാക്കിയതാണ്. അതിനെതിരെ കരാർ കമ്പിനി വീണ്ടും കോടതിയെ സമീപിച്ചു. താൻ സെക്രട്ടറിയായി എത്തിയതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കൗൺസിലിനോടാണ് കോടതി ആവശ്യപ്പെട്ടത്. അതുപ്രകാരം വിഷയം പരിശോധിക്കാൻ സബ് കമ്മിറ്റിയെ നിയോഗിക്കുകയും കൗൺസിലിൽ അജണ്ടയാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് കൗൺസിലാണ്. രേഖകളും അതുമായി ബന്ധപ്പെട്ട കുറിപ്പുകളും നൽകുക മാത്രമാണ് സെക്രട്ടറിയുടെ ചുമതല. ഇതുപ്രകാരം കഴിഞ്ഞ കൗൺസിൽ യോഗത്തിൽ വിഷയം അജണ്ടയാക്കിയിരുന്നു. പക്ഷേ മാറ്റിവയ്ക്കേണ്ടി വന്നു. അടുത്ത കൗൺസിൽ യോഗം വിഷയം പരിഗണിക്കും.