കൊട്ടാരക്കര: വാളകത്ത് കുരിശടിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ കൊല്ലം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കഴിഞ്ഞദിവസം സന്ധ്യയോടെയാണ് നാലുദിവസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. പിങ്ക് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവകാശികൾ എത്താഞ്ഞതിനെ തുടർന്നാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. കുട്ടിയുടെ ആരോഗ്യ നില പൂർണ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.