 
തൊടിയൂർ: ഇടക്കുളങ്ങര വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർ സർജൻ ഡോ.സാബുസേവ്യറിനെ നാഷണൽ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ആദരിച്ചു. മൃഗചികിത്സാരംഗത്തെ മികച്ച സേവനം പരിഗണിച്ചാണ് ആദരവ് നൽകിയത്. നാഷണൽ പാലിയേറ്റീവ് കെയർ ചെയർമാൻ വിളയിൽ അനിയൻ അദ്ധ്യക്ഷനായി. കോ-ഓർഡിനേറ്റർ ആർ.സനജൻ പൊന്നാട അണിയിച്ചു. ചൂളൂർ ഷാനി, വെറ്ററിനറി ഫീൽഡ് ഓഫീസർ രാജു, സുധീർ, സിദ്ധിഖ്, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.