 
കൊല്ലം : മുതുപിലാക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പെരുനാൾ ആരംഭിച്ചു. ജോൺ സി വർഗീസ് കോർ എപ്പിസ്കോപ്പ പെരുനാളിന് കോടിയേറ്റി. ജോൺ സി വർഗീസ് കോർ എപ്പിസ്കോപയുടെ കർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും കബറിങ്കൽ ദൂപപ്രാർഥനയും നടന്നു. തുടർന്ന് ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും കുടുംബ സംഗമവും മാർ ഏലിയ ചാപ്പൽ മാനേജർ കെ.ടി. വർഗീസ് ഉദ്ഘാടനം ചെയ്തു.ഫാ.ആൻട്രു വർഗീസ് സൺഡേസ്കൂൾ ഡയറക്ടർ ബിനു വർഗീസ്, പി .കെ. സാബു, ബിജു പുത്തൂർ , കുഞ്ഞുകുഞ്ഞമ്മ വർഗീസ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ആത്മീയ സംഘടനകളുടെ റിപ്പോർട്ട് അവതരണവും വിവിധ കലാപരിപാടികളും നടന്നു. ഫാ.മാത്യു അലക്സ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേവാലയ സെക്രട്ടറി കെ. റോയ് സ്വാഗവും കെ. ഇ. തങ്കച്ചൻ നന്ദിയും പറഞ്ഞു.