കൊ‌ട്ടാരക്കര: കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ കൊട്ടാരക്കര യൂണിറ്റ് വാർഷികം 24ന് രാവിലെ 9ന് പുലമൺ പ്ളാസാ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.ജോൺ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ.മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറിമാരായ പി.മുരളീധരൻപിള്ള, എൻ. സോമൻപിള്ള, ജില്ലാ പ്രസിഡന്റ് ജി.പ്രഭാകരൻ യൂണിറ്റ് പ്രസിഡന്റ് എൻ.ചന്ദ്രൻപിള്ള, സെക്രട്ടറി ടി.ആർ.ശിവൻകുട്ടി തുടങ്ങിയവർ സംസാരിക്കും.