ഓച്ചിറ: ക്ലാപ്പന മണ്ഡലം കോൺഗ്രസ്‌ 4ാം വാർഡ് കമ്മിറ്റി യോഗം ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ജി. യതീഷ് ഉദ്ഘാടനം ചെയ്തു. . പ്രസിഡന്റ്‌ കവീത്തറ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് പ്രസിഡന്റ്‌ ഹബാനത്ത്, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റഷീദാ ഷാജഹാൻ, മണ്ഡലം സെക്രട്ടറി കൊല്ലടി രാധാകൃഷ്ണൻ, സി.ഡി.എസ് അംഗം ലളിത ,
രവീന്ദ്രൻ, ഷംന തുടങ്ങിയവർ പങ്കെടുത്തു.
കൊവിഡ് കാലത്തു നിറുത്തലാക്കിയ കരുനാഗപ്പള്ളി - വള്ളിക്കാവ് - ഇടയനാമ്പലം - ഓച്ചിറ വഴി സർവീസ് നടത്തിയിരുന്ന ബസ് സർവീസ് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.