കരുനാഗപ്പള്ളി: മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിലെ മലയാളം ക്ലബ് തയ്യാറാക്കിയ ഭാഷാ പ്രതിജ്ഞ ഉൾപ്പെടുത്തിയ ബാനർ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു. രാവിലെ സ്കൂൾ പ്രാർത്ഥനയിൽ കുട്ടികൾ ഭാഷാ പ്രതിജ്ഞയെടുക്കുകയും മലയാള ഭാഷാ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. മാനേജർ മായാ ശ്രീകുമാർ ,എച്ച്. എം. മുർഷിദ് ചിങ്ങോലിൽ, അഡ്മിനിസ്ട്രേറ്റർ സിറിൾ മാത്യു,ഗംഗാറാം കണ്ണമ്പള്ളി, സുധീർ ഗുരുകുലം, അദ്ധ്യാപകരായ സുഹൈൽ അൻസാരി,അനീഷ്, അശ്വതി എന്നിവർ നേതൃത്വം നൽകി.