കൊട്ടാരക്കര: ജില്ലയെ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും മാസ്റ്റർ ട്രെയിനർമാരുടെ ത്രിദിന പരിശീലനവും ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ ഡാനിയേൽ കൊട്ടാരക്കര കില സി.എച്ച്.ആർ.ഡിിൽ ഉദ്ഘാടനം ചെയ്യും. കില സി.എച്ച്.ആർ.ഡി ഡയറക്ടർ ഡി.സുധ, പരിശീന കോഴ്സ് ഡയറക്ടർ വി.സുദേശൻ എന്നിവർ പങ്കെടുക്കും.