
കൊല്ലം: പരിശുദ്ധ മാർ അന്ത്രയോസ് ബാവായുടെ 330-ാമത് ശ്രാദ്ധപ്പെരുന്നാളിന് ചിറ്റുമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവക വികാരി ഫാദർ ജോർജി.കെ. അലക്സ് കൊടിയേറ്റി. മാർച്ച് 3വരെയൊണ് പെരുന്നാൾ. 27ന് രാവിലെ 7ന് വിശുദ്ധ മൂന്നിന്മേൽ കുർബാന ഡോ. ജോസഫ് മാർ ദിവന്നാസിയോസിന്റെ മുഖ്യ കാർമ്മികത്വത്തിലും (കൽക്കട്ട ഭദ്രാസനം) വൈദിക ശ്രേഷ്ഠരുടെ നേതൃത്വത്തിലും നടക്കും. തുടർന്ന് സ്നേഹ വിരുന്ന്, വൈകിട്ട് സന്ധ്യാനമസ്‌കാരം, ശുബ്ക്കോനോ ശുശ്രുഷ. 28ന് വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം. കൺവൻഷൻ ഫാ. ടി.വൈ. ഗീവർഗീസ് ഉദ്ഘാടനം ചെയ്യും. മാർച്ച് 2ന് ഭക്തി നിർഭരമായ റാസ, 3ന് വൈകിട്ട് സന്ധ്യാ നമസ്കാരം, വചനശുശൂഷ, ഗാന ശുശൂഷ തുടർന്ന് കൊടിയിറക്ക്.