snc

കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സാംസ്കാരിക പ്രദർശനവും കവിതാലാപാന മത്സരവും സംഘടിപ്പിച്ചു. മലയാള വിഭാഗത്തിന്റെ സമീപമുള്ള 'മലയാള മാഞ്ചോട്ടിൽ' നടന്ന മത്സരം കോളേജ് പ്രിൻപ്പൽ ഇൻചാർജ് ഡോ. എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു.

മലയാള വിഭാഗം മേധാവി ഡോ. എം.എസ്. സുചിത്ര അദ്ധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അദ്ധ്യാപകരായ യു. അധീശ് സ്വാഗതവും ഡോ. എം.എസ്. ബിജു നന്ദിയും പറഞ്ഞു. കവിതാലാപന മത്സരത്തിൽ രണ്ടാം വർഷ ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥി അദ്വൈത എസ്.രാജ് ഒന്നാം സ്ഥാനവും ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥി എസ് ഹരിനന്ദന രണ്ടാംസ്ഥാനവും ഒന്നാം വർഷ എം.എ ഹിസ്റ്ററി വിദ്യാർത്ഥി അമീർ ഷാജി, രണ്ടാം വർഷ എം.എ മലയാളം വിദ്യാർത്ഥി അക്ഷയ് എന്നിവർ മൂന്നാം സ്ഥാനവും നേടി.