തൊടിയൂർ: കല്ലേലിഭാഗം വില്ലേജ് ഓഫീസിനു വേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണിയെ സംബന്ധിച്ച് നാട്ടുകാർ ഉന്നയിച്ച പരാതികളെപ്പറ്റി അന്വേഷിക്കാൻ ആർ.ഡി.ഒ ഇന്നലെ സ്ഥലംസന്ദർശിച്ചു. 45 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഒറ്റ നില മന്ദിരത്തിന്റെ പണികൾ നിബന്ധനകൾ ലംഘിച്ചാണ് നടത്തുന്നതെന്ന് ആരോപിച്ച് നാട്ടുകാർ കളക്ടർ ഉൾപ്പടെയുള്ള അധികാരികൾക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആർ.ഡി.ഒ നേരിട്ടെത്തി പരിശോധന നടത്തിയത്. നിബന്ധനകൾ പാലിച്ച്
നിർമ്മാണപ്രവർത്തനങ്ങൾ സുതാര്യമായി നടത്തുന്നതിന് ഏർപ്പാടുണ്ടാകുമെന്ന് ആർ.ഡി.ഒ നാട്ടുകാർക്ക് ഉറപ്പ് നൽകി.