കൊട്ടാരക്കര: വാക്കനാട് ഹയർ സെക്കൻഡറി സ്കൂളിലെ നിർമ്മാണ പ്രവ‌ർത്തനങ്ങൾ ഒച്ചിഴയും വേഗത്തിൽ എന്ന കേരളകൗമുദി വാർത്തയെ തുടർന്ന് ബന്ധപ്പെട്ടവർ സ്കൂളിൽ സന്ദർശനം നടത്തി. കരാറുകാരനും അദ്ധ്യാപക, പി.ടി.എ കമ്മിറ്റി പ്രതിനിധികളും പൊതു പ്രവർത്തകരും പങ്കെടുത്തു.

മാർച്ച് 15നകം പ്രധാന കെട്ടിടത്തിന്റെ ഒഴികെയുള്ള പണികൾ പൂർത്തിയാക്കാമെന്ന് കരാറുകാരൻ പൊതുപ്രവർത്തകരുടെയും ബന്ധപ്പെട്ടവരുടെ മുൻപിൽ ഉറപ്പുനൽകി.

സ്കൂൾ മൈതാനത്തു കൂട്ടിയിട്ടിരിക്കുന്ന എം.സാന്റും മണ്ണും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റാമെന്നും നിർമ്മാണ സാമഗ്രികളും കമ്പിയും മറ്റും മാറ്റിയിടാമെന്നും കരാരുകാരൻ ഉറപ്പു നൽകി. ജനകീയവേദിയുടെ ആവശ്യങ്ങൾ സമയ ബന്ധിതമായിപൂർത്തിയാക്കാമെന്ന ഉറപ്പിനെ തുടർന്ന് തുടർ സമര പരിപാടികൾ താത്കാലികമായി നിറുത്തിവക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പി.ഡബ്ള്യു. ഡി എ‌ൻജിനീയർമാരായ സച്ചിൻ, വിൽസൺരാജ് , എസ്.എം.സി ചെയർമാൻ ബാലചന്ദ്രൻനായർ, ജനകീയ വേദി ജനറൽ കൺവീനർ അഡ്വ. വി.കെ. സന്തോഷ് കുമാർ, പ്രിൻസിപ്പൽ ടി.ജി. ബിന്ദു വികസന സമിതി അംഗം ബാബുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.