
ഇരവിപുരം: ഹിജാബ് വിലക്കിനെതിരെ പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ പൗരാവകാശ സംഗമം സംഘടിപ്പിച്ചു. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അദ്ധ്യക്ഷനായി. അബ്ദുൽ നാസർ മഅ്ദനി ഓൺലൈനിലൂടെ യൂനുസ് കുഞ്ഞ് അനുസ്മരണം നടത്തി. പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് മെമ്പർഷിപ്പ് വിതരണം നടത്തി. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര, ജില്ലാ ജനറൽ സെക്രട്ടറി ബ്രൈറ്റ് സെയ്ഫുദീൻ, ശശികുമാരി വർക്കല, കൊല്ലൂർവിള സുനിൽ ഷാ, ഇസ്മായിൽ പള്ളിമുക്ക്, സതീശൻ ചവറ, ഹക്കീം ഓയൂർ, എസ്.കെ. തങ്ങൾ, കബീർ തരംഗം എന്നിവർ സംസാരിച്ചു.