
കൊല്ലം: സമയക്രമത്തിലെ തർക്കത്തെ തുടർന്ന് പ്രൈവറ്റ് ബസ് മനേജരുടെ കൈ അടിച്ചൊടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സിറ്റിയിൽ സർവീസ് നടത്തുന്ന അമ്പാടി ബസിന്റെ മനേജർ അനിൽരാജിനെ ആക്രമിച്ച കേസിൽ കാവനാട് ഇമാനുവൽ ഹൗസിൽ ഇമ്മാനുവൽ റോബർട്ടാണ് (27) അറസ്റ്റിലായത്.
ചവറ റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീശാസ്താ ബസിലെ ജീവനക്കാരനാണ് റോബർട്ട്. കഴിഞ്ഞ 24ന് ഉച്ചയ്ക്ക് ശക്തികുളങ്ങര മരിയാലയം ജംഗ്ഷന് സമീപത്ത് ഇരുബസുകളിലെയും ജീവനക്കാർ തമ്മിൽ തർക്കമുണ്ടായി. മുൻപും ഇതുപോലെ വഴക്കുണ്ടാക്കിയിരുന്നു. ഇതിന്റെ വിരോധത്തിൽ അജി ബസിൽ സൂക്ഷിച്ചിരുന്ന കമ്പിവടി കൊണ്ട് അനിൽരാജിനെ അടിക്കുകയായിരുന്നു. അനിൽരാജിന്റെ കൈ ഒടിഞ്ഞ് തൂങ്ങി. സംഭവ ശേഷം ഒളിവിൽ പോയ റോബർട്ടിനെ നെടുമങ്ങാട് നിന്നുമാണ് പൊലീസ് പിടികൂടിയത്.