കൊല്ലം: പത്തര വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിലായി. കൊട്ടിയം തഴുത്തല ഹുസൈൻ മൻസിലിൽ ഹസനാണ് (42) പിടിയിലായത്. പെൺകുട്ടിയുടെ വയർ അസാധരണമായി വളരുന്നത് ശ്രദ്ധയിൽപ്പെട്ട മാതാവ് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. വൈദ്യപരിശോധനയിൽ പെൺകുട്ടി ഏഴുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ ഹസനെതിരെ കേസെടുത്തു.