കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ കടയ്ക്കൽ ടൗൺ ശാഖയിലെ ഗുരുജ്യോതി, ഗുരുകൃപ, കുറ്റിക്കാട് ശാഖായിലെ ഗുരുപ്രസാദം, ഐരക്കുഴി ശാഖയിലെ ഗുരുകൃപ എന്നീ മൈക്രോ സംഘങ്ങളിലെ 48അംഗങ്ങൾക്ക് കൊട്ടാരക്കര താലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽ ഫയർ സഹകരണ സംഘത്തിൽ നിന്ന് അനുവദിച്ച 24 ലക്ഷം രൂപ വിതരണം ചെയ്യും. നാളെ രാവിലെ 10മണിക്ക് കടയ്ക്കൽ എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന പൊതുയോഗം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിക്കും. സഹകരണസംഘം പ്രസിഡന്റും കൊട്ടാരക്കര യൂണിയൻ പ്രസിഡന്റുമായ സതീഷ് സത്യപാലൻ, യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ .പ്രേം രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.