ഓയൂർ: ഓൾകേരള ടൈലേഴ്സ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക സാന്ത്വന പദ്ധതിയുടെ ഭാഗമായുള്ള അപകട മരണ ആനുകൂല്യ വിതരണവും വെളിയം ഏരിയാ വാർഷിക സമ്മേളനവും നാളെ വെളിയം മർവ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സി ബാബു സമ്മേളന ഉദ്ഘാടനവും ആനുകൂല്യ വിതരണവും നടത്തും. ഓടനാവട്ടം യൂണിറ്റ് അംഗം അമ്പിളിയുടെ അപകടമരണ ആനുകൂല്യമായ രണ്ട് ലക്ഷം രൂപയാണ് കുടുംബാംഗങ്ങൾക്ക് വാർഷിക സാന്ത്വന പദ്ധതിയുടെ ഭാഗമായി നല്കുന്നത്.